ആലപ്പുഴ: കടലാക്രമണം തടയാൻ തീരങ്ങളിൽ മണൽചാക്ക് നിരത്തി സംഭരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലയിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിൽ അതിരൂക്ഷമായ കടൽകയറ്റമാണ് അനുഭവപ്പെട്ടത്. തീരം സംരക്ഷിക്കാൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ അട്ടിമറിക്കുകയാണ് . അടുത്ത കാലവർഷത്തിന് മുമ്പ് തീരപ്രദേശം സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.