photo

ആലപ്പുഴ: തകഴി സ്മാരക സമിതി നടത്തിവരുന്ന തകഴി ചെറുകഥാ മത്സരവിജയികളെ പ്രഖ്യാപിച്ചു. വി.എം. മൃദുലിന്റെ ജലശയ്യയിൽ കുളിരമ്പിളി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സുരേഷ് കുമാർ കണക്കൂരിന്റെ ചബ്രയിലെ കുരങ്ങുകൾ എന്ന കഥയും മൂന്നാം സ്ഥാനം ജിൻഷാ ഗംഗയുടെ മട എന്ന കഥയും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നൽകും. തകഴിയുടെ ഭാര്യ കാത്തയുടെ അനുസ്മരണ ദിനമായ ജൂൺ ഒന്നിന് തകഴിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം.കെ.സാനു സമ്മാനം വിതരണം ചെയ്യും. അവസാന പട്ടികയിൽ എത്തിയ 10 കഥകൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.