ambala

അമ്പലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വഴിയോരവിശ്രമകേന്ദ്രവും പൊതു ശൗചാലയവും തുറന്നുകൊടുക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. തകഴി ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന പരിപാടിയിൽ ഉൾപ്പെടുത്തി 2020-2021 ൽ നിർമ്മാണം പൂർത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവുമാണ് ഇഇിയും പൊതു ജനങ്ങൾക്ക് ഉപകാരപ്പെടാത്തത്.

നിലവിൽ പഞ്ചായത്ത് ജീവനക്കാർ അവർക്കു മാത്രമായി ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്. യാത്രക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവരും പഞ്ചായത്തിൽ വിവിധ ആതശഞ്ഞയങ്ങൾക്കായി എത്തുന്നവരും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്.

വഴിയോരവിശ്രമകേന്ദ്രവും പൊതു ശൗചാലയവും അടിയന്തരമായി പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ ശക്തമായ സമരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുമെന്ന് തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹൻ, സെക്രട്ടറി ബൈജു നാറാണത്ത് എന്നിവർ പറഞ്ഞു.