ambala

അമ്പലപ്പുഴ: വണികവൈശ്യസംഘം വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും കുടുംബ സംഗമവും നടത്തി. പുന്നപ്ര പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി കലാമണ്ഡലം ഗണേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഠനോപകരണ വിതരണം കെ.വിജയൻ നിർവഹിച്ചു. കെ.എസ്.സ്വാമിനാഥൻ സ്വാഗതവും കെ.ആർ.ശ്രീകുമാർ നന്ദിയും പറഞ്ഞു.