s

ആലപ്പുഴ: കുട്ടനാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കുട്ടനാട് ഫൈൻ ആർട്ട്സ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പൊൻകുന്നം വർക്കി സ്മാരക പുരസ്‌കാരത്തിന് മുൻ മന്ത്രി ജി.സുധാകരൻ അർഹനായി. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 18ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ സി.കെ.സദാശിവൻ സമ്മാനിക്കും.