ambala

അമ്പലപ്പുഴ: കാക്കാഴം എസ്.എൻ.വി റ്റി.ടി.ടി.സി അദ്ധ്യാപകരും വിദ്യാർത്ഥികളും പുന്നപ്ര ശാന്തിഭവൻ സന്ദർശിച്ചു. സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. അദ്ധ്യാപകരായ അനുഷ, അഷിത എന്നിവരുടെ നേതൃത്വത്തിൽ എത്തിയ 50 ഓളം വിദ്യാർത്ഥികൾ ശാന്തിഭവനിലെ അന്തേവാസികൾക്ക് വൈകുന്നേരത്തെ ചായ സൽക്കാരവും നടത്തിയാണ് മടങ്ങിയത്.ശാന്തിഭവനിൽ എത്തിയ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി അറിയിച്ചു.