photo

ചാരുംമൂട് : കണ്ണനാകുഴിയിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാർഷികവിപണി ശ്രദ്ധേയമാകുന്നു. വാർഡ് മെമ്പർ ടി.മന്മഥൻ മുൻകൈയെടുത്ത് ആരംഭിച്ച വിപണിയിൽ ഇപ്പോൾ ദിവസേന 1.5 ലക്ഷം രൂപയുടെ വരെ വിപണനം നടക്കുന്നുണ്ട്. ചൊവ്വാഴ്ച മാത്രമാണ് ഇപ്പോൾ പ്രവർത്തനം.

ഏത് കാർഷിക വിളകളും ഈ വിപണിയിൽ വിൽക്കാൻ പറ്റും. ഇപ്പോൾ ചക്ക, കടച്ചക്ക, വാഴക്കുലകൾ, പയർ, ചേന, കാച്ചിൽ, പാഷൻ ഫ്രൂട്ട്, തുടങ്ങി നിരവധി കാർഷിക വിളകൾ എത്തുന്നുണ്ട്. തുടക്കത്തിൽ മെമ്പർ വാർഡിലെ വീടുകളിൽ പച്ചക്കറി വിത്തുകൾ നൽകുകയും വാർഡ് വികസന സമിതി കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. വിളകൾ പാകമായപ്പോൾ വി.എഫ്.പി.സി.കെയുമായി ബന്ധപ്പെട്ട് വിപണി ആരംഭിച്ചു.

പ്രതിദിന വിപണനം : 1.5 ലക്ഷം രൂപ

സമീപ പഞ്ചായത്തിലെ കർഷകരും അംഗങ്ങൾ

 40,000രൂപ വരെ ആയിരുന്നു ആദ്യസമയങ്ങളിൽ പ്രതിദിന വിപണനം

 ഇപ്പോൾ സമീപപഞ്ചായത്തിലെ കർഷകരും വിപണിയിൽ അംഗങ്ങൾ ആണ്

 വിൽക്കുമ്പോൾ 5ശതമാനം കമ്മീഷൻ വിപണിക്ക് അടയ്ക്കണം

 ഇതിൽ 2ശതമാനം ഓണംബോണസായും വളമായും സബ്‌സിഡിയായും നൽകും

ഇപ്പോൾ ആഴ്ചയിൽ ചൊവ്വാഴ്ച മാത്രമാണ് വിപണിയുള്ളത്, ഒരു ദിവസം കൂടി വിപണി പ്രവർത്തിപ്പിക്കുന്നത് പരിഗണനയിലാണ്.രാവിലെ 7 മണിക്ക് കർഷകർ കാർഷിക വിളകൾ എത്തിച്ചു തുടങ്ങും. തുടർന്ന് 10 മണിയോടെ ലേലം ആരംഭിക്കുംങ്ങ 4 മണി വരെ പ്രവർത്തിക്കും.

-തുളസീധരൻ, വിപണി വൈസ് പ്രസിഡന്റ്

വിപണിയിൽ അംഗത്വം എടുത്തവർക്ക് ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഇനി മുതൽ ഇടപാട് അക്കൗണ്ട് മുഖേനെ ആക്കുകയാണ് ലക്ഷ്യം. ഇവിടെ ഒരു എ ടി എം കൗണ്ടർ ആരംഭിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

-ടി.മൻമഥൻ,വാർഡ് മെമ്പർ