photo

ചാരുംമൂട്: സംസ്ഥാനത്തെ ഏക ഐ.ടി.ബി.പി ബറ്റാലിയനായ നൂറനാട് 27-ാം ബറ്റാലിയന്റെ 12-ാമത് സ്ഥാപകദിനം ആഘോഷിച്ചു.ബറ്റാലിയൻ കമാൻഡന്റ് വിവേക് കുമാർ പാണ്ഡെയുടെ നിർദ്ദേശപ്രകാരം നടന്ന ദിനാചരണ പരേഡിൽ ബറ്റാലിയൻ സെക്കൻഡ് ഇൻ കമാൻഡ് സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ചു. ബറ്റാലിയൻ അസി. കമാൻഡുമാരായ എ.പി.ജി പിള്ള , രാഗ്ബീർ സിംഗ് എന്നിവർ പരേഡിന് നേതൃത്വം നൽകി. പരേഡിന് പുറമെ കായിക മത്സരങ്ങളും കുടുംബാംഗളടക്കം പങ്കെടുത്ത വിവിധ പരിപാടികളും നടന്നു.