fff

പൂച്ചാക്കൽ: ജമാഅത്തെ ഇസ്‌ലാമി ചേർത്തല ഏരിയയുടെ ആഭിമുഖ്യത്തിൽ, അരൂക്കുറ്റി ഭാഗത്ത് നിന്ന് ഹജ്ജിനു പോകുന്നവർക്കായി യാത്രയയപ്പും ഹാജി സംഗമവും നടന്നു. വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോട്ടൂർ കാട്ടുപുറം മഹല്ല് പ്രസിഡന്റ്‌ പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി വി.എ. അമീൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം പാണാവള്ളി മുഖ്യ പ്രഭാഷണം നടത്തി. ഷാക്കിർ മൗലവി, കെ.എം. മുഹമ്മദ്, ഏരിയ സെക്രട്ടറി പി.എ. സമദ്, ടി.എസ്. അൻവർ തുടങ്ങിയവർ സംസാരിച്ചു.