ചാരുംമൂട്: കുടശ്ശനാട് വൈ.എം.സി.എയുടെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക, സാംസ്കാരിക മേഖലകളിലും ജീവകാരുണ്യ രംഗത്തും മികച്ച സംഭാവനകൾ നൽകുന്ന സംഘടന ഈവർഷം രജത ജൂബിലി വർഷമായി ആഘോഷിക്കുവാനും തീരുമാനിച്ചതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് വൈകിട്ട് 4.30 ന് മന്ത്രി സജി ചെറിയാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ് മുഖ്യസന്ദേശം നൽകും. എം.എസ്. അരുൺകുമാർ എം.എൽ.എ അവാർഡ് വിതരണവും വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ് സുവനീർ പ്രകാശനവും , മറിയാമ്മ ഉമ്മൻ ചാണ്ടി സഹായധന വിതരണവും നിർവ്വഹിക്കുമെന്ന് പ്രസിഡന്റ് ഫാ.ഡാനിയേൽ പുല്ലേലിൽ,സെക്രട്ടറി ബി.സോമൻ, ട്രഷറർ ടി.ജോസ്, പ്രോഗ്രാം കൺവീനർ ബിനോയ് പി.ജോർജ്, പബ്ലിസിറ്റി കൺവീനർ ജോൺ ഡാനിയേൽ എന്നിവർ അറിയിച്ചു.