ggh

ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പ് രോഗികളിൽ പരിഭ്രാന്തിപരത്തി. പാമ്പിനെ കണ്ട് ഭയന്ന രോഗികൾ നാല് പാടും ചിതറി ഓടി. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. ഉടൻതന്നെ ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെത്തുടർന്ന് ആനിമൽ റെസ്ക്യൂ ആൻഡ് സിവിൽ ഡിഫൻസ്, അനിമൽ റസ്ക്യൂ ഫോറസ്റ്റ് ലൈസൻസി സംഘാംഗവുമായ ചാർലി എത്തി പാമ്പിനെ പിടികൂടി കൂട്ടിലാക്കി. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.