ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ക്ഷീരോത്പ്പാദക സഹകരണ സംഘം സെക്രട്ടറിയേയും ജീവനക്കാരിയേയും മർദ്ദിച്ചതായി പരാതി. സംഘം സെക്രട്ടറി ആദിക്കാട്ടുകുളങ്ങര പ്ലാവിള വടക്കതിൽ മാഹീൻ, ജീവനക്കാരി പ്ലാവിള കിഴക്കതിൽ ഇന്ദു എന്നിവരെയാണ് മർദ്ദിച്ചതായി നൂറനാട് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. പാൽ കൊണ്ടു വന്നവരുടെയും വാങ്ങാൻ എത്തിയവരുടെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എത്തിയ ആൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു