ഹരിപ്പാട്: ഇല ചാരിറ്റി ഇനിഷ്യേറ്റിവും രാജീവ്ഗാന്ധി ലൈബ്രറിയും ചേർന്ന് നടത്തുന്ന കുട്ടികളുടെ അവധിക്കാല പഠനക്യാമ്പ് മാമ്പഴക്കാലത്തിന് തുടക്കമായി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് 19 ന് സമാപിക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച പരിശീലകനുള്ള ബെസ്റ്റ് മോട്ടിവേറ്റർ അവാർഡ് ഡോ.സൈജു ഖാലിദിന് രമേശ് ചെന്നിത്തല സമ്മാനിച്ചു. യുവജനക്ഷേമ ബോർഡ് അംഗം എസ്.ദീപു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മിനി സാറാമ്മ,അജീർ മുഹമ്മദ്,നിതീഷ് പള്ളിപ്പാടൻ,ജി അർച്ചന, ജ്യോതിലക്ഷ്മി,കവിത എന്നിവർ സംസാരിച്ചു.