ghj

ഹരിപ്പാട് :ഈ യുഗം സാഹിത്യ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലുള്ള സാഹിത്യ സംഗമം ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടന്നു. ഉദ്ഘാടനവും പുസ്തക പ്രകാശനവും കവിയും ഗാനരചയിതാവുമായ വയലാർ ശരത്‌ചന്ദ്ര വർമ്മ നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഈ യുഗം പ്രസിഡന്റ് ഡോ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. അരുൺകുമാറിന്റെ കവിതാ സമാഹാരമായ 'പോരാളി ' വയലാർ ശരത്ചന്ദ്രവർമ്മ ജോൺതോമസിന് നൽകി പ്രകാശനം ചെയ്തു . സംസ്ഥാനതലത്തിൽ ഈ യുഗം നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം ബദരി പുനലൂരിന്റെ തേൻ ചിലന്തിക്ക് ലഭിച്ചു. രണ്ടാംസ്ഥാനം കാട്ടാക്കട രാമചന്ദ്രന് ലഭിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞൻ തലവടി കൃഷ്‌ണൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു .ഹരിപ്പാട് ശ്രീകുമാർ ,മുരളീധരൻ നായർ,സന്ധ്യ അശോകൻ ,രാജേഷ് ചാത്തങ്കരി, സത്യശീലൻ കരുവാറ്റ , ബി.വിജയൻ നായർ നടുവട്ടം ,സരോജിനിഅമ്മ എന്നിവർ സംസാരിച്ചു.