മാവേലിക്കര:ചെട്ടികുളങ്ങര മേനാമ്പള്ളി 18ാം നമ്പർ ഹൈന്ദവ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിതച്ച എള്ള് കൃഷിയുടെ വിളവെടുപ്പ് മഹോത്സവം അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. യു.പ്രതിഭ എം.എൽ.എയെ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ചു. ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഗീതാ വിജയൻ, കൃഷി ഓഫീസർ ജി.എസ്.ഗായത്രി, അസിസ്റ്റന്റ് കൃഷി ഓഫീസർ വി.ഗോപകുമാർ, കൺവെൻഷൻ ജോയിന്റ് സെക്രട്ടറി ജി.സതീശൻ, എ.സുരേന്ദ്രൻ, എസ്.സുദാഷ, പ്രതീപ്, വി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.