മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര പുന്നമൂട് യൂണിറ്റ് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജോയ് അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി സി.ജോയി (പ്രസിഡന്റ്), എബ്രഹാം.ടി.ടി(സെക്രട്ടറി), പി.കൃഷ്ണകുമാ (ട്രഷറർ), രഘുനാഥകുറുപ്പ് (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.