ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിലെ സന്യാസിയായിരുന്ന സ്വാമി കൃഷ്ണദാസ്(86) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചെറുകോൽ ശ്രീശുഭാനന്ദാശ്രമവളപ്പിൽ. 50 വർഷക്കാലമായി ശ്രീ ശുഭാനന്ദാശ്രമ വിശ്വാസിയായി കഴിഞ്ഞു വന്ന സ്വാമിയുടെ പൂർവ്വ നാമധേയം ഗോപാലൻ എന്നാണ്.സദാനന്ദ സിദ്ധ ഗുരുദേവനാണ് സന്ന്യാസം നൽകിയത്. വളരെയേറെക്കാലം വള്ളിക്കാവ് ശ്രീശുഭാനന്ദാശ്രമത്തിന്റെ ആചാര്യനായി സേവനം അനുഷ്ഠിച്ചിരുന്നു.