ആലപ്പുഴ: ഇൻഫോസിസ് സഹസ്ഥാപകനായ എസ്.ഡി.ഷിബുലാലിന്റെ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് വൺ പഠനത്തിന് നൽകിവരുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മതി. വിലാസം www.vidyadhan.org/apply. അവസാന തിയതി ജൂൺ 30. വിശദവിവരങ്ങൾക്ക്: 8138045318, 9663517131