കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 372ാം നമ്പർ കുന്നങ്കരി ശാഖായോഗം പ്രസിഡന്റും ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനുമായിരുന്ന എം.സോമൻ കുന്നങ്കരിയുടെ അനുസ്മരണം ഇന്ന് രാവിലെ 9.30ന് കുന്നങ്കരി ശാഖയിൽ നടക്കും.
ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ബി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം,പി, തോമസ് കെ.തോമസ് എം.എൽ.എ ,ശാഖ സെക്രട്ടറി ബി.റെജി കരുമാലിൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എഴുമറ്റൂർ രവീന്ദ്രൻ, ഗുരുധർമ്മ പ്രചാരണസഭ ഉപദേശക സമിതി അംഗം കുറിച്ചി സദൻ, കുട്ടനാട്യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് , വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി.വി.രാജീവ് , കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം.പി പ്രമോദ്, ടി.പി പ്രദീപ്കുമാർ വൈദികയോഗം കുട്ടനാട് താലൂക്ക് പ്രസിഡന്റ് എം.കെ.കമലാസനൻ ശാന്തി, ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതിയംഗം ചന്ദ്രൻ പുളിങ്കുന്ന് , ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട്, കുട്ടനാട് മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനിമോഹൻ തുടങ്ങിയവർ സംസാരിക്കും.