നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയവാപ്പാലശേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് അജ്ഞാതയുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. അപകടമുണ്ടാക്കിയ കാറിൽത്തന്നെ അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വയസോളം തോന്നിക്കും. വെളുത്ത നിറം. ചുവന്ന ഷർട്ടാണ് ധരിച്ചിരിക്കുന്നത്.
ആലപ്പുഴയിൽനിന്ന് കാണാതായ യുവാവാണെന്ന സംശയത്തെത്തുടർന്ന് ബന്ധുക്കൾ നെടുമ്പാശേരി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.