മുഹമ്മ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിർമ്മാണ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസ് പിടിക്കൽ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.
പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കെട്ടിട ഉടമകളിൽ നിന്നും സെസ് പിരിച്ചെടുക്കൽ വേഗത്തിലാക്കുക, സെസ് പിരിക്കലിലെ ഉദാസീനത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന പ്രസിഡന്റ് പി. ജോർജ്ജ് മാത്യു, വി.സതീശൻ, പി.വി. തമ്പി,എം. മുജീബ് റഹ്‌മാൻ, ടി.ജെ. ജെയിംസ്, ഡേവിഡ് ജോൺ, ആർ. അണ്ണാദുരൈ എന്നിവർ സംസാരിച്ചു. ആർ. രാജീവ്, ആർ. ജയൻ, പി.വി. അഭിലാഷ്, സിബി മാത്യു, ആനന്ദൻ എന്നിവർ നേതൃത്വം നൽകി.