ചേർത്തല : ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ 2024 അദ്ധ്യയന വർഷത്തിൽ ഒഴിവുവന്നേക്കാവുന്ന ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സീറ്റുകളിലേക്ക് നോൺ കീം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഓൺലൈനായി കോളേജ് വെബ് സൈറ്റുവഴി (www.cectl.ac.in) രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :9349276717, 9495439580.