ഹരിപ്പാട്: ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വീയപുരം മണിയങ്കേരിൽ വീട്ടിൽ സുനിലിന്റെ ഭാര്യ ബിന്ദു ( 41) വിനാണ് പരിക്കേറ്റത്. തലയ്ക്ക് അടിയേറ്റ ബിന്ദുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീയപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.