തുറവൂർ: പറയകാട് മരോട്ടിക്കൽ കുടുംബ ക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠാ വാർഷികം 19 ന് നടക്കും. ഗണപതിഹോമം, കലശാഭിഷേകം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. തളിയാപറമ്പ് ക്ഷേത്രം മേൽശാന്തി കെ.എസ്.ഷാജി ശാന്തി മുഖ്യകാർമ്മികനാകും.ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് എം.എ.സന്തോഷ് കുമാർ, സെക്രട്ടറി പ്രിൻസ് എന്നിവർ നേതൃത്വം നൽകും.