ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ.ആർ ഉദ്ഘാടനം ചെയ്തു.ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.ലീന അദ്ധ്യക്ഷത വഹിച്ചു.സാമൂഹിക പങ്കാളിത്തതോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം എന്നതായിരുന്നു ഈ ദിനത്തിലെ വാരാചാരണ സന്ദേശം.ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റ് തല ഹ്രസ്വ ചിത്ര ചിത്രീകരണ മത്സരം സംഘടിപ്പിച്ചു. ഡെപ്യുട്ടി സുപ്രണ്ട് ഡോ.കെ വേണുഗോപാൽ ,ഡോ.ആശ.എം,ഡോ.സംഗീത ജോസഫ്,ഡോ.അരുൺ.ജി ,ബെന്നി അലോഷ്യസ്,പീറ്റർ തുടങ്ങിയവർ സംസാരിച്ചു.