അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് അഞ്ചിൽ വീട്ടിൽ ഉമൈബ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് എച്ച്.സലാം എം.എൽ.എ നിവേദനം നൽകി.മെഡിസിൻ വിഭാഗത്തിൽ ഡോ.അമ്പിളിയുടെ യൂണിറ്റിലായിരുന്നു ചികിത്സിച്ചിരുന്നത്.ചികിത്സയിലിരിക്കെ രണ്ടു തവണ ഡിസ്ചാർജ് ചെയ്തിരുന്നതായും ഡോക്ടർ രോഗിയെ കാണുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. പനി ബാധിച്ച് നടന്നു ചെന്നരോഗി മരിക്കാൻ കാരണം യൂണിറ്റ് ചീഫ് ഉൾപ്പടെയുള്ളവരുടെ അനാസ്ഥയാണെന്ന ബന്ധുക്കളുടെ പരാതി ഗൗരവമായി പരിശോധിച്ച് നടപടി വേണമെന്ന് നിവേദനത്തിൽ പറയുന്നു.