ആലപ്പുഴ: അദ്ധ്യാപക ശാക്തീകരണ പരിപാടിയോടനുബന്ധിച്ച് ആലപ്പുഴ മുഹമ്മദ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മലയാള അദ്ധ്യാപക പരിശീലന കളരിയിൽ വിപ്ലവഗായിക പി.കെ.മേദിനി അതിഥിയായി എത്തി. പെരിയാറേ, മതമേതെങ്കിലുമാകട്ടെ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചും അദ്ധ്യാപകരോടൊപ്പം പാടിയും ആടിയും പരിശീലനകളരിക്ക് ഉത്സാഹം പകർന്നു. അദ്ധ്യാപിക പരിശീലനകളരിയിലെത്തിയ അദ്ധ്യാപകർക്ക് ഒരു നവ്യാനുഭവം പകർന്നു നൽകിയ സംവാദം ഒരുക്കിയത് ആർ.പിയായ ജ്യോതി കുമാറാണ്. ആർ.പിമാരായ സിന്ധു, അഖിൽ, പി.കെ.സജിനി തുടങ്ങിയവർ നേതൃത്വം നൽകി.