s

ആലപ്പുഴ: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയയുടെ ആഭിമുഖ്യത്തിൽ മൈൻഡ് പവർ പരിശീലനം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് പഴവീട് ബ്രഹ്മകുമാരീസ് രാജയോഗ കേന്ദ്രത്തിൽ നടക്കുന്ന പരിശീലനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ജഗ്ബീർ സിംഗ് ക്ലാസ് നയിക്കും. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് വിശിഷ്ടാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഡോ.ജഗ്ബീർ സിംഗ്, ദിഷ, അരവിന്ദാക്ഷൻ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.