ആലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ മുൻ ട്രഷററും ധർമ്മപ്രചാരകനുമായ എം.സോമൻ കുന്നംങ്കരിയുടെ വേർപാടിൽ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി അംഗം ചന്ദ്രൻ പുളിങ്കുന്ന്, ജില്ലാ സെക്രട്ടറി എം.ഡി.സലിം, വൈസ് പ്രസിഡന്റ് ആർ.പ്രസന്നകുമാർ, ട്രഷറർ ആർ.രമണൻ എന്നിവർ സംസാരിച്ചു.