tur

തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ പുതിയ വർഷത്തെ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. സബ് ട്രഷറി റിട്ട. ഓഫീസർ സി.ആർ.പ്രവീണയ്ക്ക് അംഗത്വം നൽകി യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ആർ.രാജാമണി, ജോയിന്റ് സെക്രട്ടറി പി.എ.മുസ്തഫ എന്നിവർ പങ്കെടുത്തു.