ചെന്നിത്തല: സേവാഭാരതി ചെന്നിത്തലയുടെ അഞ്ചാമത് വാർഷികം പ്രസിഡന്റ് കെ.രഘുനാഥന്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചെന്നിത്തല അംഗവും സേവാ മന്ദിരത്തിന്റെ നിർമ്മാണ കമ്മിറ്റി കൺവീനർ കൂടിയായ കോട്ടപ്പുറത്ത് ഗോപാലകൃഷ്ണന്റെ നിര്യണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കെ.രഘുനാഥൻ അക്ഷതം, വിജയകുമാർ പെരുമനൂർ, മോഹൻപിള്ള, സതീഷ് നമ്പ്യാരേത്ത് എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് മധുപ്രസാദ് സേവാ സന്ദേശം നൽകി. ഭാരവാഹികളായി വിജയകുമാർ പെരുമനൂർ(രക്ഷാധികാരി), സദാശിവൻ നായർ, ഉണ്ണികൃഷ്ണപിള്ള(സഹരക്ഷാധികാരികൾ) കെ.രഘുനാഥൻ അക്ഷതം(പ്രസിഡൻറ്), വിഷ്ണു നമ്പൂതിരി, ശ്രീകല വേണുഗോപാൽ(വൈസ് പ്രസിഡന്റുമാർ), മോഹൻപിള്ള(സെക്രട്ടറി), ഉഷ സജീന്ദ്രൻ, രമേശൻ (ജോ.സെക്രട്ടറിമാർ), പ്രജിത ബിജു(ട്രഷറർ), കൺവീനർമാരായി ആരോഗ്യം മോഹൻകുമാർ, രമാ അശോക്, സന്തോഷ് പാലാഴി, ശശിധരൻ, സന്തോഷ് ചെറുപാറ, ബിജു കെ.ജി(കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.