s

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. 'മുന്നേയൊരുങ്ങാം മഴക്കാല രോഗങ്ങളെ മാറ്റിനിർത്താം' എന്ന മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ പോസ്റ്റർ കളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന് നൽകി പ്രകാശനം ചെയ്തു. ഡെങ്കി പ്രതിരോധ പ്രതിജ്ഞ ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ വിനോദ് കുമാർ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനന്ത് മോഹൻ, ജില്ല സർവൈലൻസ് ഓഫീസർ ഡോ. എസ്.എൻ. ജീന, ജില്ല ടി.ബി. ഓഫീസർ ഡോ. എം.എം.ഷാനി, ഡോ. അനീഷ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.