കായംകുളം:കവയിത്രി മായ വാസുദേവിന്റെ അഞ്ചാമത്തെ കവിത സമാഹാരമായ സ്വപ്നങ്ങൾക്കപ്പുറം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 3 ന് രാവിലെ 9 ന് കായംകുളം സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശന ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നടക്കും. മുൻ ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരപിള്ളയിൽ നിന്ന് സ്കൂൾ പ്രഥമ അദ്ധ്യാപികയായ സിസ്റ്റർ ദീപ്തി പുസ്തകം ഏറ്റുവാങ്ങും. യു.പ്രതിഭ എം.എൽ.എ യു പ്രതിഭ ,പ്രൊഫ.ബി.ജീവൻ തുടങ്ങിയവർ പങ്കെടുക്കും.