കായംകുളം : കഴിഞ്ഞ നാല് വർഷങ്ങളായി യു.എ.ഇ യിൽ പ്രവർത്തിച്ചു വരുന്ന ആലപ്പുഴ ജില്ലാക്കാരാരുടെ സംഘടനയായ പ്രവാസി സമാജം ഇനി മുതൽ പേരുമാറ്റി പ്രവാസി സമാജം ഗ്ലോബൽ എന്ന് പുനഃസംഘടിപ്പിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാസിയുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയിപ്രവർത്തിച്ചുവരുന്ന ആലപ്പുഴജില്ലാ പ്രവാസി സമാജം സാമൂഹ്യ പ്രവർത്തനങ്ങളും സേവനങ്ങളും മറ്റ് രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്ലോബൽ എന്നുകൂടി ചേർത്തതും, മറ്റ് രാജ്യങ്ങളിൽ കൺവീനർമാരെ നിയോഗിക്കാൻ തിരുമാനിക്കുകയും ചെയ്തത്.
ജില്ലയിലുള്ള 100ൽപരം സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും തീരുമാനിച്ചു. പത്രസമ്മേളനത്തിൽ ആലപ്പുഴ ജില്ലാ പ്രവാസിസമാജം ഗ്ലോബലിന്റെ രജിസ്ട്രേഡ് ലോഗോയും പ്രകാശനം നടത്തി. രക്ഷാധികാരി സിജാർ സ്നേഹസാന്ദ്രം, സഹരക്ഷാധികാരി ഹാരിസ് ഫുജൈറ, പ്രസിഡന്റ് ജോസഫ് വർഗ്ഗീസ്, സെക്രട്ടറി രാജ് ദേവ് എന്നിവർ പങ്കെടുത്തു.