ചെന്നിത്തല: ഒരിപ്രം പുളിവേലിൽ ശ്രീയോഗീശ്വര ഭദ്രകാളി വനദുർഗ്ഗാ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും എതിരേൽപ്പും ചെന്നിത്തല പുതുശ്ശേരിമഠം ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 18,19 തീയതികളിൽ നടക്കും. നാളെ രാവിലെ 9ന് കാവിൽ നൂറുംപാലും, പുള്ളുവൻ പാട്ട്, ഉച്ചക്ക് 12.30ന് പ്രസാദ വിതരണം, രാത്രി 8.30ന് കുത്തിയോട്ടപ്പാട്ടും ചുവടും. 19ന് രാവിലെ 8ന് പൊങ്കാല ആരംഭം, 8.45ന് ഘോഷയാത്രയോടെ തിരുവാഭരണ സമർപ്പണം, 9ന് പൊങ്കല സമർപ്പണം .