ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ മെരിറ്റ് അവാർഡ് - 2024 ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങിയവർക്കും 100 ശതമാനം വിജയം നേടിയ സ്കൂളുകൾ സർവകലാശാലാ പരീക്ഷകളിൽ റാങ്ക് നേടി വർക്കും അപേക്ഷിക്കാം. ഹരിപ്പാട് നിയോജക മണ്ഡലത്തിലും വീയപുരം ഗ്രാമ പഞ്ചായത്തിലും സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി . പാസ് പോർട്ട് സൈസ് ഫോട്ടോ വെള്ള പേപ്പറിൽ തയ്യാറാക്കിയ രക്ഷകർത്താവിന്റെ പേരും ഫോൺ നമ്പരും മേൽവിലാസവും സഹിതം അപേക്ഷിക്കണം. അപേക്ഷകൾ 31ന് വൈകിട്ട് 5ന് മുമ്പായി എം.സത്യപാലൻ , ചെയർമാൻ സി.ബി.സി വാര്യർ ഫൗണ്ടേഷൻ . ഇ.എം.എസ് ഭവൻ ഹരിപ്പാട് -690514 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ നൽകാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 9447976968. 944770 7846 9495209497.