ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 12 ം വാർഡിൽ ചിറയിൽ വീട്ടിൽ അനൂപ് (പുഞ്ചിരി ) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തു. മാരാരിക്കുളം സി.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ജഗദീഷ്, സുരേഷ്, ബൈജു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തതത്.