ഹരിപ്പാട്: കൊയ്ത്ത് കഴിഞ്ഞ് പാടശേഖരത്ത് കുട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ഒഴിവാക്കി നെൽകർഷകരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും അനുകൂലമായ നിലപാട് സർക്കാരിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകണമെന്ന് ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക്പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എം.കെ.വിജയൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ.വി.ഷുക്കൂർ, എസ്.രാജേന്ദ്രകുറുപ്പ് ,എം.ആർ ഹരികുമാർ,കെ.ബാബുക്കുട്ടൻ, എം. സജീവ്, പത്മനാഭക്കുറുപ്പ്, പ്രദീപ് കൊക്കാട്ട്, ഇല്ലത്ത് ശ്രീകുമാർ, സുരേഷ് കളരിക്കൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു