കൊച്ചി: പൂച്ചാക്കലിൽ വേമ്പനാട്ടുകായലിൽ കണ്ടെത്തിയ മൃതദേഹം കണ്ണങ്ങാട്ട് പാലത്തിൽനിന്ന് ചാടിയ യുവഡോക്ടറുടേതാണെന്ന് സംശയം. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൂച്ചാക്കൽ പൊലീസ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുഖം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറിലെത്തിയ ഗുജറാത്ത് സ്വദേശിയായ ധാരവ് ശേഖർ പരീക് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷം കായലിലേക്ക് ചാടിയത്. ബുധനാഴ്ച നേവിയും കോസ്റ്റ്ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.