ചാരുംമൂട്: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. കരിമുളയ്ക്കൽ തണ്ടത്ത് രമണി, റിട്ട.അധ്യാപകൻ എം.ആർ.സി നായർ എന്നിവർക്കാണ് കടിയേറ്റത്. രമണി മെഡിക്കൽ കോളേജ് ആശുപത്രിയിലും എം.ആർ.സി നായർ

നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നിരവധി തെരുവ് നായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. പ്രദേശത്തെ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ അറിയിച്ചു.