yii

ഹരിപ്പാട്: മഹാരാഷ്ട്ര സ്വദേശിയായ വസ്ത്ര വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. മുംബയ്, ഗോളി ബാർ റോഡ്, ജാഗീഷു നഗർ സ്വദേശി ചമ്പലാൽ സർത്തു (60) ആണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് കുഴഞ്ഞുവീണത്. തുടർന്ന് ഹരിപ്പാട് ആശുപത്രിയിലും, ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.