കറ്റാനം : കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഭരണിക്കാവ് ദേവീസദനത്തിൽ ശശി (58) മരിച്ചു. ഇന്നലെ വൈകിട്ട് 2.45 ഓടെ കോയിക്കൽ ചന്തക്ക് സമീപമായിരുന്നു അപകടം. സൈക്കിളിൽ കറ്റാനം ഭാഗത്തേക്ക് പോകുകയായിരുന്ന ശശിയെ തെങ്കാശിക്ക് പോകുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. ദേഹത്ത് കൂടി ബസിന്റെ ചക്രം കയറിയിറങ്ങിയതിനാൽ തത്ക്ഷണം മരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:വിലാസിനി. മക്കൾ: വിശാഖ്, ഉണ്ണി.