ashay

ചെങ്ങന്നൂർ : പമ്പാനദിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മഴുക്കീർ ഊരാട്ട് വീട്ടിൽ രാജേഷിന്റെയും ജയശ്രീയുടെയും മകൻ അക്ഷയ് ആർ. പിള്ളയാണ് (16 ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 .30 ഓടെ പമ്പാനദിയിലെ ഇരമല്ലിക്കര തട്ടാവിളത്ത് കടവിലാണ് സംഭവം. അക്ഷയും സുഹൃത്ത് മിഥുനും അക്ഷയുടെ അച്ഛന്റെ സഹോദരീപുത്രൻ അനന്തുവും കൂടിയാണ് കുളിക്കാനെത്തിയത്. മുങ്ങിത്താഴ്ന്ന അക്ഷയെ രണ്ടുപേരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കൂട്ടുകാരുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത കടവിൽ കുളിച്ചുകൊണ്ടിരുന്നവരും രക്ഷിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കരയ്ക്കെടുത്തത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ തിരുമൂല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ് ജയശ്രീ ഇതേ സ്കൂളിലെ അദ്ധ്യാപികയാണ്. സഹോദരി: അക്ഷര വിദേശത്ത് ജോലിയുള്ള പിതാവ് രാജേഷ് ഇന്നെത്തും .