ddd

മുഹമ്മ: സാമൂഹിക പ്രവർത്തകനും വാദ്യ കുലപതി മുഹമ്മ മുരളി ആശാൻ കലാക്ഷേത്രം പ്രസിഡന്റുമായിരുന്ന സി.പി.രവീന്ദ്രന്റെ വിയോഗത്തിൽ കലാക്ഷേത്രത്തിൽ അനുശോചന യോഗം നടന്നു . പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ ഫെയ്സി ഏറനാടൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സി.പി.ഷാജി അരങ്ങ്, ആർ.എൽ.വി വിജയകൃഷ്ണൻ , ലാലി മോൻ വരയിടം , ബാബുജി മുഹമ്മ ,സജീവ് എന്നിവർ സംസാരിച്ചു.