ചെന്നിത്തല: കേന്ദ്ര ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു വരുന്ന ഭാരത് റൈസിന്റെ വിതരണം ചെന്നിത്തലയിൽ നടന്നു. ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ സജുകുരുവിള ഉദ്‌ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി ചെന്നിത്തല കിഴക്കൻ ഏരിയ പ്രസിഡന്റ് പ്രവീൺ പ്രണവം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗോപൻ ചെന്നിത്തല, ജി.ജയദേവ്, ബിന്ദു പ്രദീപ്, ബി.ജെ.പി മണ്ഡലം വൈസ്‌പ്രസിഡന്റ് ബിനുരാജ്, പടിഞ്ഞാറൻ ഏരിയ പ്രസിഡന്റ് ഹരി മണ്ണാരേത്ത്, ചെന്നിത്തല സദാശിവൻ പിള്ള, കെ.സേനൻ, ഷിജി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.10കിലോയ്ക്ക് 290 രൂപ നിരക്കിലാണ് വിതരണം.