മാന്നാർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 646-ാംനമ്പർ ഇലഞ്ഞിമേൽ ശാഖാ ഗുരുക്ഷേത്രത്തിലെ 5-ാമത് പ്രതിഷ്ഠാവാർഷികത്തിന് തുടക്കമായി. ശിവശർമ്മൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും വിനീത് വിക്രമൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ് നടന്നു. ഇന്ന് ഗുരുഭാഗവത പാരായണം, ഗാനമേള എന്നിവ നടക്കും. നാളെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഭാഗവത പാരായണം, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ. 20 ന് അഷ്ടദ്രവ്യ ഗണപതിഹോമം, കൂട്ട മൃത്യുഞ്ജയഹോമം, നവകം, നവകാഭിഷേകം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം, സമൂഹ സദ്യ. വൈകിട്ട് എതിരേൽപ്, ദീപക്കാഴ്ച, പൂമൂടൽ എന്നിവയ്ക്ക് ശേഷം 9.40 നും 10.10 നും മദ്ധ്യേ കൊടിയിറക്കോടെ സമാപിക്കും.