മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ വനിതാസംഘം ഭരണസമിതി പുനഃസംഘടിപ്പിച്ചതായി വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ അറിയിച്ചു. ഭാരവാഹികളായി സിന്ധു ഭവനത്തിൽ സിന്ധു(ചെയർപേഴ്‌സൺ), ദേവി ഉത്തമൻ(വൈസ് ചെയർപേഴ്സൺ), വിജി സന്തോഷ്ക(ൺവീനർ), രമണി നാരായണൻ, വിജയമ്മ, സരസമ്മ, സിന്ധു ബിജു, ശുഭ അനിൽ, ശാന്തമ്മ ബാലകൃഷ്ണൻ, രജനി മനോജ്(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.