മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല, ഗ്രാമം മേഖല വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ നടക്കും. ചെന്നിത്തല മേഖല വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് തൃപ്പരുന്തുറ 146-ാംനമ്പർ ശാഖാഹാളിലും ഗ്രാമം മേഖലാ വാർഷിക പൊതുയോഗം ഉച്ചക്ക് 2.30ന് 2708-ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖാഹാളിലും നടക്കും. മേഖല വാർഷിക പൊതുയോഗങ്ങൾ യൂണിയൻ ചെയർമാൻ കെ.എം .ഹരിലാൽ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കും. രാവിലെ രാവിലെ 10ന് മേഖല ചെയർമാൻ തമ്പി കൗണടിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചെന്നിത്തല മേഖലാ യോഗത്തിൽ യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ പി.ബി സൂരജ്, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠം, ഹരിപാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർപേഴ്സൺ വിധു വിവേക്, കൺവീനർ ബിനുരാജ് എന്നിവർ സംസാരിക്കും. മേഖലാ കൺവീനർ ടി.കെ.അനിൽകുമാർ സ്വാഗതവും 146-ാം നമ്പർ തൃപ്പരുന്തുറ ശാഖാ സെക്രട്ടറി പി.മോഹനൻ നന്ദിയും പറയും.

ഉച്ചയ്ക്ക് 2.30 ന് 2708-ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖാഹാളിൽ നടക്കുന്ന ഗ്രാമം മേഖലാ യോഗത്തിൽ മേഖലാ കൺവീനർ ബിനു ബാലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം, പി.ബി സൂരജ്, ഹരിപാലമൂട്ടിൽ, അനിൽകുമാർ റ്റി.കെ, രാജേന്ദ്രപ്രസാദ് അമൃത, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർപേഴ്സൺ വിധുവിവേക്, കൺവീനർ ബിനുരാജ് എന്നിവർ പ്രസംഗിക്കും. മേഖല കൺവീനർ രവി പി.കളീയ്ക്കൽ സ്വാഗതവും വൈസ്ചെയർമാൻ ജയലാൽ ഉളുന്തി നന്ദിയും പറയും. ഇരു മേഖലാ യോഗങ്ങളിലും യഥാക്രമം മേഖലാ കൺവീനർമാരായ അനിൽകുമാർടി.കെ, രവി പി.കളീയ്ക്കൽ എന്നിവർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും.