f

ആലപ്പുഴ: നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം ജില്ലയിൽ 92419 തെങ്ങിൻ തൈകൾ വിതരണം ചെയ്യും. കാലവർഷാരംഭത്തോടെ കൃഷിഭവനുകൾ മുഖേനയാണ് വിതരണം. നെടിയ ഇനമായ ഡബ്ല്യു.സി.ടി, കുറിയയിനങ്ങളായ ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, സങ്കരയിനമായ കേരശ്രീ എന്നിവയുടെ ഗുണമേന്മയുള്ള തൈകൾ 50 ശതമാനം സബ്സിഡിയിൽ ലഭിക്കും. ഡബ്ല്യു.സി.ടി /കുറിയ ഇനം തൈകൾക്ക് സബ്സിഡി കഴിച്ച് 50 രൂപയും സങ്കരയിനത്തിന് 125 രൂപയുമാണ്. 20 മുതൽ കൃഷിഭവനുകളിൽ ബുക്ക് ചെയ്യാമെന്ന് ജില്ലാകൃഷി ഓഫീസർ അറിയിച്ചു.