d

ചേർത്തല: വയലാർ എ.കെ.ജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ദിശ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും 19ന് വൈകിട്ട് 3.30ന് വായനശാല ഹാളിൽ നടക്കും. കരിയർ ഗൈഡൻസ് വിദഗ്ദ്ധനും ദൂരദർശൻ കരിയർ പോയിന്റ് അവതാരകനുമായ എസ്.രതീഷ്കുമാർ ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. 9ാം ക്ലാസുമുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് എ.ആർ.രാജീവും സെക്രട്ടറി അജേഷ് കൃഷ്ണനും അറിയിച്ചു.